വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,422 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം എണ്‍പതിനായിരത്തി മുപ്പത്തിയെഴ് ആയി. രാജ്യത്ത് ആകെ 13,47,309 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2,38,078 പേര് സുഖം പ്രാപിച്ചു.
ന്യൂയോര്‍ക്കില്‍ മരണം ഇരുപത്താറായിരം കവിഞ്ഞു
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 26,771 ആയി. 3,43,409 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
9,118 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,38,579 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
2,691 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 66,687 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
46,756 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 4,526 പേര് മരണപ്പെട്ടു.ഫ്ലോറിഡ -1,716, മസ്സാച്ചുസെറ്റ്സ് 4,840, ലൂസിയാന -2,267, ഇല്ലിനോയിസ് -3,349, ജോര്‍ജ്ജിയ -1,401 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.
തലസ്ഥാനമായ വാഷിംഗ്ടണില്‍ മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 17,426 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 922 പേരാണ് മരണപ്പെട്ടത്.