കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 346 മരണം
ലണ്ടന്‍: ബ്രിട്ടന് കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 346 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 31,587 ആയി.
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,900 ത്തോളം പേരില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2,15,260 ആയി. അതായത് രോഗീ സംഖ്യ താരതമ്യേന കുറഞ്ഞിരിക്കുമ്പോഴും യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ്-19 മരണം നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്.