മലേഷ്യയിലെ പ്രവാസികളുമായി വിമാനം ഇന്ന് കേരളത്തിലെത്തും. ക്വാലാലംമ്പൂരിൽ നിന്നുള്ള വിമാനം രാത്രി പത്തേമുക്കാലിനാണ് കൊച്ചിയിൽ എത്തുക. 183 പേരാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നത്. ഇവരിൽ ലക്ഷ ദ്വീപ് സ്വദേശികളുമുണ്ട്. ആദ്യ ഘട്ട ലോക്ഡൗണിനെ തുടർന്ന് മലേഷ്യയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർ വരെ ഇവരിലുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാർത്ഥികൾക്കും രോഗികൾക്കും വൃദ്ധർക്കുമാണ് യാത്രക്ക് മുൻഗണന നൽകിയിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മെഡിക്കൽ കിറ്റും സാനിറ്റൈസറും മാസ്കും യാത്രക്കാർക്ക് മലയാളി അസോസിയേഷൻ വിതരണം ചെയ്തു 6350 പേരാണ് ഇന്ത്യയിലെത്താൻ മലേഷ്യ ഹൈക്കമ്മീഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്.3 ദിവസത്തിന് ശേഷം രണ്ടാമത്തെ വിമാനം കൊച്ചിയിലേക്ക് ഏർപ്പാടാക്കിയിട്ടുണ്ട്.