മോസ്കോ: റഷ്യയിലെ മരണ -രോഗീ നിരക്ക് ദ്രുതഗതിയില്‍ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 104 പേരാണ് കോവിഡ്-19 മൂലം രാജ്യത്ത് മരണമടഞ്ഞത്. ഇതേ സമയത്തിനകം 10,535 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതിനകം മരണപ്പെട്ടവരുടെ എണ്ണം 1,827 ആയി. ഇതുവരെ 1,98,676 പേരിലാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചത്.
കോവിഡ്-19 മരണം കമാതീതമായി ഉയര്‍ന്നിരുന്ന ഫ്രാന്‍സിനെക്കാള്‍ 20,000 ലധികം മുകളിലാണ് ഇപ്പോള്‍ റഷ്യയിലെ രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജര്‍മ്മനിയുടെ പാതയാണ് റഷ്യ പിന്തുടരുന്നത്. താരതമ്യേന വളരെ കുറഞ്ഞ മരണ നിരക്കാണ് റഷ്യയില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.