ഗൾഫിൽ നിന്ന് പ്രവാസികളുമായി ഇന്ന് ഒരു വിമാനം കേരളത്തിൽ എത്തും. ദോഹയിൽ നിന്നുള്ള വിമാനം രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തും. ഖത്തർ സമയം 3.15 നാണ് വിമാനം പുറപ്പെടുക. പ്രവാസികളെയു വഹിച്ച് രണ്ടാമത്തെ വിമാനമാണ് കേരളത്തിൽ എത്തുന്നത്. 181 പേരാണ് വിമാനത്തിൽ നാട്ടിൽ എത്തുക. 85 പുരുഷന്മാരും, 96 സ്ത്രീകളുമാണ് ടിക്കറ്റെടുത്തത്. 15 പേർ ഗർഭിണികളാണ്. 10 വയസ്സിന് താഴെയുള്ള 20 കുട്ടികളുണ്ട്. തെർമൽ പരിശോധന മാത്രമാണ് വിമാനത്താവളത്തിൽ നടത്തുക. 4മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വന്ദേ ഭാരത് മിഷനിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ആദ്യ വിമാനമാണ് ഇത്. വിമാനം എത്തുന്നതിന് മുമ്പായി വിമാനത്താവളത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. ഇടുക്കിയൊഴികെയുള്ള ജില്ലക്കാർ എത്തുന്നുണ്ട്. 48 പേർ കൊല്ലം ജില്ലക്കാരാണ്. 43 പേർ തിരുവനന്തപുരം ജില്ലയിലുള്ളവരാണ്. കൂടാതെ തമിഴ്നാട്ടുകാരും മഹാരാഷ്ട്രക്കാരും വിമാനത്തിലുണ്ട്.