കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം 6,889 പേര് മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 2,87,332 ആയി. ക്രമാനുഗതമായ ഉയര്‍ച്ചയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. 46,936 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികള്‍ 42-5 ലക്ഷം കവിഞ്ഞു
ലോകത്ത് കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം ഒന്നര ലക്ഷം പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ലോകത്താകെ കൊവിഡ് -19 ബാധിതരുടെ എണ്ണം നാല്പത്തി രണ്ടര ലക്ഷത്തിലധികമായി. ഏറ്റവും പുതിയ കണക്കനുസരിച്ച് 42,55,942 പേരിലാണ് കൊവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 15.5 ലക്ഷത്തോളം പേര് സുഖം പ്രാപിച്ചു. ഇരുപത്തി നാലര ലക്ഷം പേര് ചികിത്സയിലാണ്.