LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒന്നരമാസത്തിനു ശേഷം മിഠായിത്തെരുവില്‍ കടകള്‍ തുറന്നു

കോഴിക്കോട്: ലോക്ക് ഡൌണിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി അടഞ്ഞു കിടന്ന മിഠായിത്തെരുവില്‍ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളോടെ കടകള്‍ തുറന്നു. പെരുന്നാളിനോടാനുബന്ധിച്ച് കടകള്‍ തുറക്കാന്‍ അനുമതി ലഭിച്ചതില്‍ വ്യാപാരികളും തൊഴിലാളികളും ആഹ്ളാദത്തിലാണ്.

രാവിലെ 7 മണിമുതല്‍ വൈകീട്ട് അഞ്ചു മണിവരെ പ്രവര്‍ത്തിക്കാനാണ് അനുമതി. ഓരോ കടയിലെയും വിസ്തീര്‍ണ്ണത്തിനനുസൃതമായി മാത്രമേ ആളുകള്‍ക്ക് പ്രവേശനമനുവദിക്കു. 50 സ്ക്വയര്‍ ഫീറ്റ്‌ ‌ വിസ്തീര്‍ണ്ണമുല്ല കടയില്‍ ഒരു സമയം ഒരാള്‍ക്ക്‌ മാത്രമേ പ്രവേശനം അനുവദിക്കൂ. ബാക്കിയുള്ളവര്‍ക്ക് ക്യൂവില്‍ നിന്ന് മാത്രമേ കടയ്ക്കകത്തേക്ക് പ്രവേശിക്കാന്‍ കഴിയൂ. വിഷുക്കാലത്തും ഈസ്റ്റര്‍ ആഘോഷത്തിലും അടഞ്ഞു കിടന്ന വിപണിക്ക് വരുന്ന പെരുന്നാളിലാണ് മുഴുവന്‍ പ്രതീക്ഷയും.

Contact the author

Web Desk