ഡല്‍ഹി: കൊവിഡ്-19 സമൂഹ വ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ ഐ.സി.എം.ആര് മൂന്നു ജില്ലകളില്‍ സര്‍വേ നടത്തും. എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് സര്‍വേ. ഇത് പ്രകാരം ജില്ലയിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ നിശ്ചിത എണ്ണം ആളുകളുടെ സ്രവ, രക്ത പരിശോധനകളാണ് നടത്തുക. രാജ്യത്തെ 70 ജില്ലകളിലാണ് ഐ.സി.എം.ആര് ഇത്തരത്തില്‍ സീറോ സര്‍വേ നടത്തുന്നത്.
വെറും പത്തു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന സര്‍വേയില്‍ സര്‍ക്കാര്‍ ,സ്വകാര്യ സ്ഥാപനങ്ങളെ ഏറെക്കുറെ തുല്യമായി പരിഗണിച്ചു കൊണ്ടാകും ഡാറ്റ എടുക്കുക. ഐ.സി.എം.ആറിനൊപ്പം നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളും സര്‍വേയില്‍ സഹകരിക്കും.