വയനാട് നെന്മേനി പഞ്ചായത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇഫ്താർ വിരുന്ന് നടത്തിയവർക്കെതിരെ കേസ്. കൊവിഡ് ഹോട്ട്സ്പോട്ടാണ് നെന്മേനി. അമ്മായിപാലം സ്വദേശി നിസാറിന്റെ വീട്ടിലാണ് ഇഫ്താർ വിരുന്ന് നടത്തത്. വിരുന്നിൽ ബന്ധുക്കളും പ്രദേശവാസികളും അടക്കം 20 ഓളം പേരാണ് പങ്കെടുത്തത്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പകർച്ചവ്യാധി നിയമ പ്രാകാരം അമ്പലവയൽ പൊലീസാണ് കേസെടുത്തത്.
നെന്മേനി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോയമ്പേട് മാർക്കറ്റിൽ വന്നയാളുമായി സമ്പർക്കം പുലർത്തിയ ആളാണ് രോഗബാധിതനായത്. ഇതിനെ തുടർന്നാണ് നെന്മേനി പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. ജില്ലയിൽ 8 പേരാണ് കൊവിഡ് ചികിത്സയിലുള്ളത് ഇവരിൽ 6 പേർക്കും സമ്പർക്കം വഴിയാണ് അസുഖം പകർന്നത്.