കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ ബ്രിട്ടനിൽ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി പൂർണിമ നായരാണ് മരിച്ചത്. ബിഷപ്പ് ഓക്ലലന്റിലെ സ്റ്റേഷനറി മെഡിക്കൽ സെന്ററിലെ ജനറൽ പ്രാക്ടീഷണറായിരുന്നു ഇവർ. രോഗം ബാധിച്ച് കഴിഞ്ഞ ഒരുമാസമായി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഇന്നലെ വൈകീട്ടോടെ ആരോഗ്യ നില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഏതാനും ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. സംസ്കാരം ഇംഗ്ലണ്ടിൽ നടക്കും
കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ ബ്രിട്ടനിൽ മരിച്ചു