ലോക്ഡൗണിന് ശേഷം പൊതുഗതാഗതം ആരംഭിക്കുമ്പോൽ ബസ്ചാർജ് കൂടും. നിശ്ചിതകാലയളവിലേക്കാണ് ബസ് ചാർജ് വർദ്ധിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ബസ് ഓടിക്കുമ്പോൾ നഷ്ടം നികത്താൻ ചാർജ് വർദ്ധിപ്പിക്കമമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. സാമൂഹ്യ അകലം പാലിച്ച് പരമാവധി 25 പേരെ മാത്രമെ ബസിൽ യാത്ര ചെയ്യാൻ അനുവദിക്കൂ. നിന്നുള്ള യാത്രയും അനുവദിക്കില്ല. ഈ സാഹചര്യത്തിൽ ബസ് ചാർജ് വർദ്ധിപ്പിക്കുക മാത്രമാണ് പോംവഴി. ബസ് ചാർജ് വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ബസ് ചാർജ് വർദ്ധിപ്പിക്കും. ബസിൽ 25 പേർ മാത്രം