റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ലോക്ക് ഡൌണ്‍ നിയന്ത്രങ്ങള്‍ ഈറ്റവും ആദ്യം നടപ്പില്‍ വരുത്തിയ സൌദി തങ്ങളുടെ പ്രയത്നത്തിന്റെ ഫലം കാണുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുറത്തുവിട്ട കണക്കനുസരിച്ച് പുതിയ രോഗികളുടെ എണ്ണം കുറയുകയും രോഗ വിമുക്തരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന നല്ല ലക്ഷണങ്ങളാണ് രാജ്യത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് വിമുക്തരായവരുടെ എണ്ണം 2365 ആണ്. എന്നാല്‍ പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 1905 പേരില്‍ മാത്രമാണ്. സൌദിയില്‍ ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44.800 ആണ്. ഇതിനകം 17,622 പേര് രോഗമുക്തി നേടിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഈ ട്രെന്‍ഡ് നിലനിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി പെരുന്നാള്‍ വാരത്തില്‍ 5 ദിവസം രാജ്യത്ത് പ്രധാനയിടങ്ങളിലും പട്ടണങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.