LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19 ലോകത്ത് നിലവില്‍ 25 ലക്ഷത്തോളം പേര്‍ ചികിത്സയില്‍

കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 17,740 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 2,98,183 ആയി. ക്രമാനുഗതമായ ഉയര്‍ച്ചയാണ്‌ മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. 45,929 പേര്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

രോഗികള്‍ 44 ലക്ഷം കവിഞ്ഞു 

കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍  3,28,391 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ  ലോകത്താകെ കൊവിഡ് -19 ബാധിതരുടെ എണ്ണം 44,30,242 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് 24,70,523 പേരാണ്  കൊവിഡ് -19 മായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 16.6 ലക്ഷത്തോളം പേര്‍ സുഖം പ്രാപിച്ചു. 

Contact the author

Web Desk