LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗുരുവായൂരിലെ ലോഡ്ജുകള്‍ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയതില്‍ ഇടപെടില്ല - ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുള്ള ലോഡ്ജുകളും ടൂറിസ്റ്റ് ഹോമുകളും കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബഞ്ചാണ് വിഷയത്തില്‍ ഇടപെടാനാന്‍ വിസമ്മതിച്ചത്. ജില്ലാ ഭരണകൂടമാണ്‌  ലോഡ്ജുകളും ടൂറിസ്റ്റ് ഹോമുകളും ക്വറന്‍റൈന്‍ കേന്ദ്രങ്ങളാക്കി ഉത്തരവിട്ടത്. 

ജില്ലാ ഭരണകൂടത്തിന്റെയും കലക്ടറുടെയും തീരുമാനത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞ കോടതി, ഉടമകളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനും പ്രയാസങ്ങള്‍ മനസ്സിലാക്കാനും കാലക്ടരോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇതിനായി കൂടിക്കാഴ്ച നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Contact the author

Web Desk