ഡല്‍ഹി: കൊവിഡ് രാജ്യത്തെ സമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ദല്‍ഹി ഏകെജി സെന്ററിനു മുന്പില് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
എട്ടോളം പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി.രാജ, എല്‍ജെഡി ജനറല്‍ സെക്രട്ടറി ശരത് യാദവ്, സിപിഐഎംഎല്‍ ലിബറെഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ആര്‍ജെഡി നേതാവ് മനോജ് ഝാ, തുടങ്ങിയവര്‍ പങ്കെടുത്തു.
തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പില്‍, വേതനം വെട്ടിക്കുറക്കുക, സ്പെഷല്‍ അലവന്‍സുകള്‍ ഇല്ലാതാക്കല്‍ തുടങ്ങി തൊഴിലാളികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ആണ് സര്‍ക്കാര്‍ എടുത്തുകളയുന്നത്. ഓഡിഷയടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കി കഴിഞ്ഞു. ഇതിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പ്രതീകാത്മകമായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.