തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ മദൃവില്പ്പന പൂര്‍ണ്ണമായി സ്വകാര്യ മേഖലക്ക് തീറെഴുതാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഉടന്‍ പിന്വക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ലൈസന്‍സ് ഫീസ് പോലും വാങ്ങാതെയാണ് പുതുതായി തുടങ്ങുന്ന ബാറുകളിലെ ചില്ലറ വില്‍പ്പനക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇത് വന്‍ അഴിമതിക്ക് കളമൊരുക്കുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
1984 ലാണ് സംസ്ഥാനത്ത് ബിവറേജസ് കോര്പ്പറേഷന് നിലവില്‍ വന്നത്. സംസ്ഥാനത്ത് വന്‍ തോതില്‍ മദ്യദുരന്തങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഈ മേഖല സര്‍ക്കാര്‍ ഏറ്റെടുത്തത്. സംസ്ഥാനത്തിന്റെ പുതിയ നീക്കം ബിവറേജസ് കോര്‍പ്പറേഷന്റെ അന്ത്യം കുറിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.