LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാലക്കാട്ടെ രോ​ഗികളിൽ രണ്ടുപേർ പുറത്തുനിന്ന് വന്നവർ

പാലക്കാട്ടെ രോ​ഗികളിൽ 3 പേരിൽ രണ്ടുപേർ സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വന്നവർ. ചെന്നൈയിൽ നിന്നെത്തിയ കടമ്പഴിപ്പുറം സ്വദേശി, മാങ്ങ ബിസിനസ് ചെയ്യുന്ന കൊല്ലങ്കോട് ചുള്ളിമട സ്വദേശി, ദമാമിൽ നിന്ന് എറണാകുളത്തെത്തിയ പാലക്കാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മെയ് ആറിന് ചെന്നൈയിൽ നിന്ന് വാളയാർ അതിർത്തിയിലൂടെ  ജില്ലയിലെത്തിയ കടമ്പഴിപ്പുറം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇദ്ദേഹം ചെന്നൈയിൽ ഒരു ചായക്കടയിലെ ജോലിക്കാരനാണ്. മെയ് 11 ന് ഇദ്ദേഹത്തിന് തൊണ്ടവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് മെയ് 12ന് ആംബുലൻസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് സാമ്പിൾ എടുത്തശേഷം തിരിച്ചുപോയി വീട്ടിൽ നിരീക്ഷണത്തിൽ തുടർന്നു വരികെയാണ് രോഗം സ്ഥിരീകരിച്ചത്.

കൊല്ലങ്കോട് ചുള്ളിമട സ്വദേശി   ചുമട്ടു തൊഴിലാളിയാണ് ഇവിടെ  മാങ്ങ കയറ്റി കൊണ്ടുപോകാനായി തമിഴ്നാട്ടിൽനിന്നെത്തിയ ഒരു ലോറി ഡ്രൈവറുമായി ഇയാൾക്ക് സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം. മെയ് 12ന് വൈകുന്നേരം പനിയും ശരീരവേദനയും ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം  നേരിട്ട് ചുള്ളിയാർ മേട്ടിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നു വ്യക്തി അദ്ദേഹത്തെ ആശുപത്രിയിൽ ആക്കിയ ശേഷം മടങ്ങിപ്പോയി. മെയ് 12നാണ് ഇദ്ദേഹത്തിൻ്റെ സ്രവമെടുത്തത്.

ദമാമിൽ നിന്നെത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ പാലക്കാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇദ്ദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.മലപ്പുറം സ്വദേശി ഉൾപ്പെടെ മൊത്തം ആറ് പേരാണ് നിലവിൽ പാലക്കാട് ജില്ലയിൽ കോവിഡ് ബാധിതരായി ചികിത്സയിലുളളത്.ഏഴാമത് ഒരാൾ എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More