കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 428 മരണം
ലണ്ടന്‍: ബ്രിട്ടന് കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 താണ്ഡവമാടിയ ഇറ്റലിയെക്കാള്‍ 2,000 ത്തിലധികം ആളുകള്‍ ബ്രിട്ടനില്‍ മരണപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 33,614 ആയി.
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,446 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2,33,151 ആയി. അതായത് രോഗീ സംഖ്യ ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങളെക്കാള്‍ കുറഞ്ഞിരിക്കുമ്പോഴും യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ്-19 മരണം നടന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടന്.