റോം: യൂറോപ്പില്‍ കൊവിഡ് താണ്ഡവമാടിയ ഇറ്റലിയിലും സ്പെയിനിലും ഒരുവിധം മരണ രോഗീ നിരക്കുകളില്‍ ശമനം വന്നപ്പോള്‍ ബ്രിട്ടനില്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്.
ഇറ്റലിയില്‍ ഇതുവരെ 2,23,096 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 31,368 പേര് മരണമടയുകയും ചെയ്തു. സ്പെയിനിലാകട്ടെ 2,72646 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 27,321 പേര് മരണമടയുകയും ചെയ്തു. ഈ രണ്ടു രാജ്യങ്ങളെയും മറികടക്കുന്ന തരത്തില്‍ ബ്രിട്ടനില്‍ മരണനിരക്കില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായത്. 2,33,151 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 33,614 പേരാണ് മരണമടഞ്ഞത്. താരതമ്യേന കുറഞ്ഞ രോഗീ നിരക്കില്‍ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യമായി ബ്രിട്ടന് മാറി.
തൊട്ടു പിറകിലുള്ള ഫ്രാന്‍സ് ഇതുവരെ 178,870 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 27,425 പേരാണ് മരണമടഞ്ഞത്.