LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേന്ദ്ര പാക്കേജ് പാവപ്പെട്ടവരെയും അവരുടെ തൊഴിലിനേയും പരിഗണിച്ചില്ല - ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേന്ദ്ര പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് രാജ്യത്തെ സാധാരണക്കാരെ പരിഗണിക്കാത്ത പാക്കേജാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളുടെ തൊഴില്‍ സംരക്ഷിക്കാനാവശ്യമായ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. തിഴിലുറപ്പ് പദ്ധതിയെ കുറിച്ചൊന്നും പുതിയ സാമ്പത്തിക പാക്കേജ് പറയുന്നില്ല - ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സ്വന്തം വരുമാനം നഷ്ടപ്പെടുത്താതെ എല്ലാം ബാങ്കുകളുടെ ചുമലില്‍ വെക്കുകയാണ്.  കൊവിഡ് നേരിടുന്നതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങളുടെ ചുമലില്‍ വെയ്ക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിടിവിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ അവര്‍ക്ക് നല്‍കുന്നില്ല. പകരം നികുതി വര്‍ദ്ധിപ്പിച്ച് രണ്ടു ലക്ഷം കോടിയിലധികം സ്വന്തം ഖജനവിലെക്കെത്തിക്കാനാണ് ശ്രമിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Contact the author

Web Desk