തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് മാത്രം രോഗം 434 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 10,108 ആയി. ഇന്ന് മാത്രം തമിഴ്നാട്ടില്‍ മരിച്ചത് അഞ്ച് പേരാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 72 ആയി. 7,438 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 359 പേർ സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥീരികരിച്ചവരില്‍ 253 പേര് പുരുഷന്മാരും 181 പേര് സ്ത്രീകളുമാണ്. മൊത്തം രോഗികളില്‍ 6,642 പേര് പുരുഷന്മാരും 3,463 പേര് സ്ത്രീകളും മൂന്ന് ട്രാന്സ്ജന്ഡേഴ്സുമുണ്ട്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 385 പേരില്‍ മാലി ദ്വീപില്‍ നിന്നെത്തിയ ആറ് പേരും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 40 പേരും ഗുജറാത്തില്‍ നിന്നെത്തിയ രണ്ടുപേരും കര്‍ണാടകത്തില്‍ നിന്നെത്തിയ ഒരാളുമുണ്ട്. ചെന്നൈ നഗരത്തിൽ രോഗബാധിതരുടെ എണ്ണം 6000 ത്തോട് അടുക്കുകയാണ്. ഇന്ന് മാത്രം 310 പേർക്കാണ് ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചത്. 5115 പേരാണ് ചികിത്സയിലുള്ളത്. തിരുവാളൂരിൽ 21 പേർക്കും, ചെങ്ങൽപേട്ടിൽ 20 പേർക്കും കാഞ്ചീപുരത്ത് 11 പേർക്കും മധുരയിൽ 11 പേർക്കും തിരുന്നൽവേലിയിൽ 22 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.