മഹാരാഷ്ട്രയില്‍ ഇന്ന് 2436 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 52667 ആയി. ഇന്ന് മത്രം 60 പേര് മരിച്ചു. രോഗം മൂലം മരിച്ചവരുടെ എണ്ണം 1695 ആയി. ഇതുവരെ 15786 പേര് രോഗമുക്തി നേടി. ഇന്ന് 1186 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് 35186 പേരാണ് ചികിത്സയിലുള്ളത്. മുംബൈയില്‍ മാത്രം ഇതുവരെ 30542 പേര്ക്കാണ്കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 7083 പേരാണ് ഇതിനോടകം രോഗമുക്തി നേടി.
ഗുജറാത്തിൽ ഇന്ന് 405 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14468 ആയി. 6412 പേരാണ് ഇവിടെ ഇതുവരെ രോഗമുക്തി നേടിയത്.