LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബെന്നി ബെഹനാൻ എം.പി-യുടെ ചോദ്യത്തിന് ലോക്സഭയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് കൊല്ലത്തിനിടെ കേരളത്തില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ മറുപടി നല്‍കി.

നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനം ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വ്യത്യസ്ത മതവിഭാഗത്തില്‍പെട്ടവര്‍ തമ്മില്‍  വിവാഹം കഴിച്ച രണ്ടുകേസുകള്‍ കേരളത്തില്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായി  ലൗ ജിഹാദ് നടക്കുന്നതായി സീറോ മലബാര്‍ സഭ സിനഡ് ആരോപിച്ചിരുന്നു.  എന്നാല്‍ സഭയുടെ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ തളളിക്കളഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

Contact the author

National Desk