കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,274 പേര് മരണപ്പെട്ടു. ഇന്നലെ 5188 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 3,08,645 ആയി. ക്രമാനുഗതമായ ഉയര്‍ച്ചയാണ് മരണനിരക്കില്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. രോഗീ വര്‍ദ്ധനവിന്റെ തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും. 45,006 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികള്‍ 46.28 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,02,966 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 95,148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതായത് ദിനംപ്രതി ഏകദേശം ലോകത്താകെ ഒരുലക്ഷം പുതിയ രോഗികള്‍ ഉണ്ടാകുന്നു എന്നര്‍ത്ഥം. ഇത് മുന്പത്തെതിനേക്കാള് കൂടിയ നിരക്കാണ്. ഈ രോഗീ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറവാണ് എന്നാണ് സൂചന.
ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്താകെ കൊവിഡ് -19 ബാധിതരുടെ എണ്ണം 46,28,356 ആയി. 25,61,674 പേരാണ് കൊവിഡ് -19 നുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 17.5 ലക്ഷത്തിലധികം പേര് സുഖം പ്രാപിച്ചു.