വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,595 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെ 1,715 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 88,507 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26,692 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ 14,84,285 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചു . ഇതില്‍ 3,26,242 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 27,574 ആയി.3,56,016 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
10,150 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,45,490 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
3,153 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 76,819 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
50,079 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 4,825 പേര് മരണപ്പെട്ടു.ഫ്ലോറിഡ -1,918, മസ്സാച്ചുസെറ്റ്സ് 5,592, ലൂസിയാന -2,448, ഇല്ലിനോയിസ് -4,058, ജോര്‍ജ്ജിയ -1,588 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 18,779 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 1005 പേരാണ് മരണപ്പെട്ടത്.