ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 384 പേര് മരണപ്പെട്ടൂ. ഇന്നലെ രാജ്യത്ത് 428 പേരാണ് മരണപ്പെട്ടത്. ഇതോടെ കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 33,998 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമാധികം മരണം നടന്ന രാജ്യമായി ബ്രിട്ടന്.
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,560 പേരില്‍ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഏകദേശം ഇതേ നിരക്കില്‍ തന്നെയാണ് പുതിയ രോഗികളുടെ വര്‍ദ്ധനവ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,36,711 പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.