സൗദിയിലെ റിയാദിൽ മലയാളിയായ കൊവിഡ് രോഗബാധിതന്റെ ഭാര്യയെയും കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയും കുട്ടിയുമാണ് മരിച്ചത്. ഭാര്യ മണിപ്പൂർ സ്വദേശിയാണ്. കുട്ടിക്ക് ആറ് മാസമാണ് പ്രായം.
ഇവർ താമസിക്കുന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിക്കുന്ന ബിജുവിന്റെ അമ്മ മരണ വിവരം അറിഞ്ഞതിനെ തുടർന്ന് കുഴഞ്ഞു വീണു. നാല് ദിവസം മുമ്പാണ് ബിജുവിനെ കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാസന്ന നിലയിലുള്ള ബിജു വെന്റിലേറ്ററിന്റെ സാഹയത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.