തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആറു പ്രദേശങ്ങളെക്കൂടി സര്‍ക്കാര്‍ ഹോട്ട് സ്പോട്ടുകലാക്കി. കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളില്‍ പെട്ട സ്ഥലങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
കാസര്‍ഗോഡ് ജില്ലയിലെ നഗരസഭകള്‍ (നീലേശ്വരം, കാസര്‍ഗോഡ്) കള്ളാര്‍, വയനാട്ടിലെ തവിഞ്ഞാല്‍, ഇടുക്കിയിലെ കരുണാപുരം, വണ്ടന്മേട് തുടങ്ങിയ പ്രദേശങ്ങളെയാണ് പുതുതായി ചേര്‍ത്തത്. ഇതോടെ സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളുടെ എണ്ണം 22 ആയി.