LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അവശ്യ ചരക്ക് നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ഓർഡിനൻസ് കേന്ദ്രം ഉടന്‍ കൊണ്ടുവരും

കൊവിഡ് -19 ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി, 1955-ലെ എസൻഷ്യൽ കമ്മോഡിറ്റീസ് (ഇസി) ആക്റ്റ് ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് പ്രഖ്യാപിക്കാനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ ഉടൻ അംഗീകാരം നൽകിയേക്കും. ഇസി നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ഓർഡിനൻസിന്റെ കരട് ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ഇതിനകംതന്നെ തയ്യാറാക്കി യിട്ടുണ്ടെന്നും, അത് കേന്ദ്ര മന്ത്രിസഭയുടെ അടുത്ത യോഗത്തിൽ അംഗീകരിച്ചേക്കുമെന്നും വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാൽ, ഇസി നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാറിന് എപ്പോഴാണു സാധിക്കുക എന്ന ചോദ്യത്തിന്  “ഒന്നും അസാധ്യമല്ല” എന്നായിരുന്നു ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ നല്‍കിയ മറുപടി. “ഞങ്ങൾ അതിന്റെ പ്രായോഗികത പരിശോധിക്കുകയാണ്. ശേഷം മന്ത്രിസഭാ തലത്തിൽ തീരുമാനിക്കേണ്ടതുണ്ട്”പാസ്വാൻ പറഞ്ഞു.

ഭേദഗതിക്ക് ശേഷം ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ചരക്കുകൾ നിയന്ത്രണവിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാമാരി പോലെയുള്ള ദേശീയ വിപത്തുകൾ, വിലക്കയറ്റം, ക്ഷാമം തുടങ്ങിയ അസാധാരണമായ സാഹചര്യങ്ങളിൽ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ സ്റ്റോക്ക് ചെയ്യുന്നതിന് പരിധി ഏര്‍പ്പെടുത്തും. കുടിയേറ്റ തൊഴിലാളികളുടെയും ദരിദ്രരുടെയും ദുരവസ്ഥയെക്കുറിച്ച് സർക്കാർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, ആരും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വീഡിയോ കോൺഫറൻസ് വഴി മാധ്യമങ്ങളുമായി സംവദിച്ച പാസ്വാൻ പറഞ്ഞു.

Contact the author

National Desk