കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,621പേര് മരണപ്പെട്ടു. ഇന്നലെ 5,274 പേരും വെള്ളിയാഴ്ച 5188 പേരും മരണപ്പെട്ടു. അതായത് ദിനംപ്രതിയുള്ള കൊവിഡ്-19 മരണനിരക്ക് ഏകദേശം അയ്യായിരത്തിനു തൊട്ടു മുകളിലും താഴെയുമായാണ് നിലനില്‍ക്കുന്നത്. ഇതോടെ ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,13,266 ആയി.
രോഗീ വര്‍ദ്ധനവിന്റെ തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും. 44,829 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികള്‍ 47.22 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 93,877 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 1,02,966 പേര്‍ക്കും വെള്ളിയാഴ്ച 95,148 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അതായത് ദിനംപ്രതി ഏകദേശം ലോകത്താകെ ഒരുലക്ഷത്തിനു തിട്ടു മുകളിലും താഴെയുമായി പുതിയ രോഗികള്‍ ഉണ്ടാകുന്നു എന്നര്‍ത്ഥം. ഇത് മുന്പത്തെതിനേക്കാള് കൂടിയ നിരക്കാണ്. ഈ രോഗീ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറവാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്താകെ കൊവിഡ്-19 ബാധിതരുടെ എണ്ണം 47,22,233 ആയി. 25,95,947 പേരാണ് കൊവിഡ്-19 നുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 18.13 ലക്ഷത്തിലധികം പേര് സുഖം പ്രാപിച്ചു.