സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി മാലിദ്വീപില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും. ഇത് രണ്ടാം തവണയാണ് മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചയിലെത്തുന്നത്. കപ്പലില്‍ തിരിച്ചെത്തുന്നവരില്‍ 568 പേര് മലയാളികളാണ്.
497 പുരുഷന്മാര്, 70 സ്ത്രീകള്‍, 20 കുട്ടികള്‍ എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്. സംഘത്തില്‍ ആറ് ഗര്‍ഭിണികള്‍ ഉണ്ട്. മലയാളികളെ കൂടാതെ 15 പേര് തമിഴ്നാട് സ്വദേശികളും, തെലങ്കാന, ലക്ഷദ്വീപ് സ്വദേശികളുമാണ്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ജലാശ്വ പുറപ്പെടേണ്ടിരുന്നത്. എന്നാല്‍ കടല്‍ പ്രക്ഷുഭ്തമായിരുന്നതിനാല്‍ യാത്ര ശനിയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം പ്രവാസികളെ ക്വാറന്റൈനിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.