യുഎഇയിൽ നിന്ന് കേരളത്തിൽ എത്തിയ 5 പേർക്ക് കൊവിഡ് ലക്ഷണം. കരിപ്പൂരിൽ വിമാനമറങ്ങിയ നാല് പേർക്കും നെടുമ്പാശേരിയിൽ എത്തിയ ഒരാൾക്കുമാണ് രോഗലക്ഷണമുള്ളത് . 3 പേർ മലപ്പുറം സ്വദേശികളും ഒരാള്‍ കോഴിക്കോട് ജില്ലക്കാരനുമാണ്. മലപ്പുറം ജില്ലക്കാരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ളയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. വിമാനത്താവളത്തിലെ തെർമൽ പരിശോധനയിലാണ് രോഗലക്ഷണം കണ്ടെത്തിയത്. തുടർന്ന് ഇവരെ പ്രത്യേക വഴിയിലൂടെ ആംബുലൻസിൽ എത്തിച്ചു.
ഇന്നലെ വൈകീട്ട് ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ അബുദാബിയിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിക്കാണ് രോഗലക്ഷണമുള്ളത്. വിമാനത്താവളത്തിലെ തെർമൽ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കൊവിഡ് ചികിത്സാ കേന്ദ്രമായ കളമശ്ശേരി മെഡിക്കൽ കോളിജിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഇന്നലെ 175 പേരാണ് ദുബായിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയത്.
Also Read
വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ പ്രവാസികളുമായി കേരളത്തിലേൽ 3 വിമാനങ്ങൾ എത്തി. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ വിമാനങ്ങളുമാണ് എത്തിയത്. 544 പ്രവാസികളാണ് മടങ്ങിയെത്തിയത്