വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ പ്രവാസികളുമായി കേരളത്തിലേൽക്ക് 3 വിമാനങ്ങൾ എത്തി. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദാബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലേക്ക് ഒരോ വിമാനങ്ങളുമാണ് എത്തിയത്. 544 പ്രവാസികളാണ് മടങ്ങിയെത്തിയത്.
ആദ്യ വിമാനം ഐഎക്സ് 434 ദുബായ് സമയം ഉച്ചയ്ക്ക് ഒന്നിന് ദുബായില്‍ നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകിട്ട് ആറിന് നെടുമ്പാശ്ശേരിയിലെത്തി. വൈകിട്ട് അഞ്ചിന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐഎക്സ് 538 വിമാനം രാത്രി 10.40 ന് തിരുവനന്തപുരത്തെത്തി. വൈകിട്ട് ആറിന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐഎക്സ് 348 വിമാനം രാത്രി 11.30 ന് കരിപ്പൂരിലിറങ്ങി.
വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടമാണ് ശനിയാഴ്ച ആരംഭിച്ചത്. ഈ ഘട്ടത്തില്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് 26 സര്‍വീസുകൾ നടത്തും. യുഎഇയിൽ നിന്നും 13 സർവീസുണ്ടാകും. ഈ മാസം 23 വരെയാണ് രണ്ടാംഘട്ടം.