തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി. ഈ മാസം 31 വരെയാണ് ലോക്ഡൗൺ നീട്ടിയത്. നാലാംഘട്ട ലോക്ഡൗണിന്റെ മാർഗ രേഖകൾ കേന്ദ്രസർക്കാർ പ്രഖ്യാപിക്കാനിരിക്കെയാണ് തമിഴ്നാട് ലോക്ഡൗൺ നീട്ടിയത്. രോഗബാധ ഏറ്റവും രൂക്ഷമായ ചെന്നൈ അടക്കം 12 ജില്ലകൾ പൂർണമായും അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കോയമ്പത്തൂർ, സേലം, ഈറോഡ് ഉൾപ്പെടെ 25 ജില്ലകളിൽ ഭാഗികമായ ഇളവ് നൽകും.
മഹാരാഷ്ട്രയും ലോക്ക് ഡൌണ്‍ നീട്ടിയതായി പ്രഖ്യാപിച്ചിരുന്നു കൊവിഡ് രോഗ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ലോക്ക് ഡൌണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. ഏറ്റവും പുതിയ കണക്കനുസരിച്ച് 30,000 ത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം 1600 ലധികം പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.