രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഉടൻ ആരംഭിക്കില്ല. 3 ആം ഘട്ട ലോക്ഡൗൺ അവസാനിക്കുന്ന നാളെ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഡൽഹിയിൽ നിന്ന് പ്രധാന നഗരങ്ങളിലേക്ക് സർവീസ് നടത്താനായിരുന്നു തീരുമാനം. സർവീസുകൾ പുരനാരംഭിക്കാൻ വിമാനത്താവളങ്ങൾ സജ്ജമാക്കാൻ വിമാനത്താവള അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.
വിമാന സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനത്തെ സംസ്ഥാനങ്ങൾ എതിർക്കുകയായിരുന്നു. തുടർന്ന് വ്യോമയാന മന്ത്രാലയം സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രിക്ക് വിടുകയായിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര, വിദേശ സർവീസുകൾ ഉടൻ ആരംഭിക്കേണ്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു.