രാഷ്ട്രപതി ഭവനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റന്റ് കമ്മീഷണറായ ഇദ്ധേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രാഷ്ട്രപതി ഭവനിലെ പൊലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ക്വാറന്റീനിൽ പോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പ്രസിഡന്റ് സെക്രട്ടേറിയേറ്റിലെ ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാഷ്ട്രപതി ഭവന്റെ ഉള്ളിലാണ് എസിപിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്. നേരത്തെ, രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥന്റെ ബന്ധുവിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം രാഷ്ട്രപതി ഭവൻ കോംപ്ലക്സിലെ 115 വീടുകളിലെ താമസക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരുന്നു.