ഡല്‍ഹി: രാജ്യം നാളെ നാലാം ഘട്ട ലോക്ക് ഡൌണിലേക്ക് പ്രവേശിക്കും. മൂന്നാം ഘട്ട ലോക്ക് ഡൌണ്‍ ഇന്ന് രാത്രിയോടെ അവസാനിക്കുന്ന ഘട്ടത്തിലാണ് നാളെ മുതല്‍ ഈ മാസം (മെയ്) 31 വരെ നാലാം ഘട്ട ലോക്ക് ഡൌണ്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നാലാം ഘട്ട ലോക്ക് ഡൌണിന്റെ മാര്‍ഗ രേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇതനുസരിച്ച് വിമാന സര്‍വീസുകള്‍, മെട്രോ അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍, സ്കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും, സിനിമ ഹാള്‍, മാള്‍ തുടങ്ങി സാമൂഹ്യ വ്യാപനം നടക്കാന്‍ ഇടയാക്കും വിധം ആളുകള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളും അടഞ്ഞു കിടക്കും.
രാത്രി യാത്ര അനുവദിക്കില്ല, അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ഉപാധികളോടെ നടത്താം. ബസ്സ് പുറപ്പെടുന്ന സംസ്ഥാനവും എങ്ങോട്ടാണോ ബസ്സ് പോകുന്നത് ആ സംസ്ഥാനത്തിന്റെയും അനുമതിയുണ്ടെങ്ങില് മാത്രമേ ബസ് സര്‍വീസ് നടത്താന്‍ കഴിയൂ. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ.
4 -ാം ഘട്ട ലോക്ക് ഡൌണ്‍ കാലയളവില്‍ ഹോട്സ്പോട്ടുകളും, സോണുകളും നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുണ്ട്.