LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു; പുതിയതായി 5242 കേസുകള്‍

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 24 മണിക്കൂറിനിടയിൽ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 5242 പുതിയ കേസുകളും, 157 മരണങ്ങളുമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. അതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96,169 ആയി. 3029 പേർ മരിച്ചു, 36824 പേർ രോഗമുക്തരായി എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ കൊറോണ കേസിന്റെ 80 ശതമാനവും മുംബൈ, ഡ‍ൽഹി, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിലാണ്. 34 ശതമാനം കേസുകൾ മഹാരാഷ്ട്രയിൽ നിന്നും, 12 ശതമാനം കേസുകൾ ഗുജറാത്തിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യുന്നത്. 11.7 ശതമാനം കേസുകൾ തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 30,706 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇന്നലെ മാത്രം 2347 പേർക്കാണ് മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ചത്. തമിഴ്നാട്ടിൽ 639 പേർക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 11,224 ആയി.

അതേസമയം, ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷമായി. 3,16,516 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 18 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. ഇന്നലെ മാത്രം ലോകമാകമാനം 3618 പേരാണ് മരിച്ചത്.82,257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിലെ സ്ഥിതിയാണ് അതീവ ഗുരുതരമായി തുടരുന്നത്. അവിടെ ഇന്നലെ മാത്രം 485 പേര്‍ മരണപ്പെട്ടു. ഇന്നലെ മാത്രം യുഎസ്സിൽ രോഗം സ്ഥിരീകരിച്ചത് 19,891 പേർക്കാണ്.

Contact the author

National Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More