കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,437 പേര് മരണപ്പെട്ടു. കഴിഞ്ഞ 4 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ 4,621പേരും ശനിയാഴ്ച 5,274 പേരും വെള്ളിയാഴ്ച 5188 പേരുമാണ് മരണപ്പെട്ടത്
അതായത് ദിനംപ്രതിയുള്ള കൊവിഡ്-19 മരണനിരക്ക് ഏകദേശം അയ്യായിരത്തിനു തൊട്ടു മുകളിലും താഴെയുമായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനില്‍ക്കുന്നത്. ഇതില്‍ ഇന്നലെ മാത്രം 1200 ലധികമാണ് കുറവ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,16,703 ആയി.
രോഗീ വര്‍ദ്ധനവിന്റെ തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും. 44,820 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികള്‍ 48 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എണ്‍പത്തി അയ്യായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 93,877 പേര്‍ക്കും ശനിയാഴ്ച 1,02,966 പേര്‍ക്കും വെള്ളിയാഴ്ച 95,148 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അതായത് ദിനംപ്രതി ഏകദേശം ലോകത്താകെ ഒരുലക്ഷത്തിനു തിട്ടു മുകളിലും താഴെയുമായി പുതിയ രോഗികള്‍ ഉണ്ടാകുന്നു എന്നര്‍ത്ഥം. എന്നാല്‍ ഇന്നത്തെ നിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടിത്തിയിട്ടുണ്ട്. ഈ രോഗീ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറവാണ്.