ബസ്ചാർജ് 50 ശതമാനം വർദ്ധിപ്പിച്ചത് അപര്യാപ്തമെന്ന് ബസ് ഉടമകൾ. നിരക്ക് ഇരട്ടിയാക്കിയാലും നിലവിലെ സാഹചര്യത്തിൽ സർവീസ് നടത്തിക്കൊണ്ടുപോകാൻ സാധ്യമല്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ബസിന്റെ ഉടമകൾ നിത്യവൃത്തിക്കായി ബസിൽ തന്നെ ജോലിയെടുക്കുകയാണ്. ഇവർക്ക് കുടുംബം നോക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ലോക്ഡൗൺ കാലത്തെ ടാക്സ് പൂർണമായും ഒഴിവാക്കിത്തരണം. ബസ് സർവീസ് നടത്തുന്ന കാര്യം ബസ് ഓണേഴ്സ് കോർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും. വിദ്യാർത്ഥികളെ പകുതി നിരക്കിൽ കൊണ്ടുപോകണമെന്നത് സ്വീകാര്യമല്ല. കെഎസ്ആർടിക്ക് സർവീസ് നടത്താനാണ് സർക്കാർ നിരക്ക് തീരുമാനിച്ചതെന്ന് സംശയമുണ്ടെന്നും ബസ് ഉടമകൾ പറഞ്ഞു.
ലോക്ഡൗൺ കാലഘട്ടത്തിൽ നിലിവിലെ നിരക്കിന്റെ 50 ശതമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. കിലോമീറ്റർ ചാർജ് 70 പൈസയിൽ നിന്ന് 1.10 പൈസയാക്കി. നിരക്ക് വർദ്ധനവ് താൽക്കാലികമായിരിക്കും