കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,431പേര് മരണപ്പെട്ടു. ഇന്നലെ 3,437 പേരാണ് മരണപ്പെട്ടത് . കഴിഞ്ഞ ഒരാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നലെയും ഇന്നും രേഖപ്പെടുത്തിയത്. ഞായര്‍ 4,621പേരും ശനിയാഴ്ച 5,274 പേരും വെള്ളിയാഴ്ച 5188 പേരുമാണ് മരണപ്പെട്ടത്.
അതായത് ദിനംപ്രതിയുള്ള കൊവിഡ്-19 മരണനിരക്ക് ഏകദേശം അയ്യായിരത്തിനു തൊട്ടു മുകളിലും താഴെയുമായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനില്‍ക്കുന്നത്. ഇതില്‍ ഇന്നലെയും ഇന്നുമായി 1200 ലധികം വീതമാണ് കുറവ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,20,134 ആയി.
രോഗീ വര്‍ദ്ധനവിന്റെ തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും. 44,765 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികള്‍ 48.9 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എണ്‍പത്തി അയ്യായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച 93,877 പേര്‍ക്കും ശനിയാഴ്ച 1,02,966 പേര്‍ക്കും വെള്ളിയാഴ്ച 95,148 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അതായത് ദിനംപ്രതി ഏകദേശം ലോകത്താകെ ഒരുലക്ഷത്തിനു തൊട്ടു മുകളിലും താഴെയുമായി പുതിയ രോഗികള്‍ ഉണ്ടാകുന്നു എന്നര്‍ത്ഥം. എന്നാല്‍ രോഗീ വര്‍ദ്ധനവില്‍ ഇന്നത്തെയും ഇന്നലത്തേയും നിരക്കില്‍ ഗണ്യമായ കുറവ് രേഖപ്പെടിത്തിയിട്ടുണ്ട്. ഈ രോഗീ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറവാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 48,91,015 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.