ബ്രസിലിയ: ബ്രസീലില്‍ കൊവിഡ്-19 അതിവേഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14, 288 ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,55,368 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറെ വൈകി മാത്രം രോഗ വ്യാപനം ശക്തമായ ബ്രസീല്‍ രോഗീകളുടെ എണ്ണത്തില്‍ യൂറോപ്പിലെ സ്പെയിന്, ഇറ്റലി എന്നീ രാജ്യങ്ങള്ക്കടുത്താണ്.
മരണ സംഖ്യയും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 731 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 16,853 ആയി. ബ്രസീലില്‍ ഇതുവരെ 1,00,459 പേര് രോഗ വിമുക്തി നേടി. ഇപ്പോള്‍ 1,38,056 പേര് ചികിത്സയിലാണ്. ഇതില്‍ 8,318 പേരുടെ നില അതീവ ഗുരുതരമാണ്.