തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് -19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ - 5, മലപ്പുറം - 3, പാലക്കാട് - 1, തൃശ്ശൂര്‍ - 1,ആലപ്പുഴ - 1, പത്തനംതിട്ട - 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര് ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയവരാണ്. ബാക്കിയുള്ള 8 പേരില്‍ 6 പേര് മഹാരാഷ്ട്രയില്‍ നിന്നും ഓരോരുത്തര് വീതം ഗുജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നെത്തിയവരുമാണ്.
ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 642 പേരില്‍ 142 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ള 72,000 പേരില്‍ 455 പേര് മാത്രമാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ബാക്കിയുള്ളവര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.