എസ്എസ്എൽസി പരീക്ഷ നടത്താൻ കേന്ദ്രസർക്കാറിന്റെ അനുമതി. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. പരീക്ഷ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളും സിബിഎസ് സിയും കേന്ദ്രസർക്കാറിനെ സമീപിച്ചിരുന്നു. ലോക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ചാവണം പരീക്ഷ നടത്തേണ്ടതെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കണ്ടെയെൻമെന്റ് സോണുകളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിൽ എത്തുന്ന വിദ്യാർത്ഥികൾ അധ്യാപകർ സ്കൂൾ ജീവനക്കാര്‍ നിർബന്ധമായും ഫേസ് മാസ്ക് ധരിക്കണം. വിദ്യാർത്ഥികളെ തെർമൽ സ്ക്രീനിംഗിന് വിധേയരാക്കണം, സാനിറ്റൈസർ നൽകണം, സാമൂഹ്യ അകലം പാലിക്കണം എന്നീ നിർദ്ദേശങ്ങളും കേന്ദ്രസർക്കാർ നൽയിട്ടുണ്ട്. ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്താൻ സർക്കാറുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച കത്ത് കൈമാറി. പരീക്ഷ തിയ്യതി സംബന്ധിച്ച് സംസ്ഥാന സർക്കാറുകളും, സിബിഎസ് സി അടക്കമുള്ള ബോർഡുകളുമാണ് തീരുമാനം എടുക്കുക.