വാഷിംഗ്ടണ്‍: ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ തയ്യാറല്ലെങ്കില്‍ ലോകാരോഗ്യ സംഘടനക്കുള്ള ഫണ്ട് സ്ഥിരമായി മരവിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനക്കയച്ച 30 പേജുള്ള കത്തിലാണ് ഡോണാള്‍ഡ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
താന്‍ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ യുണൈറ്റഡ് നാഷന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടന ചെവിക്കൊള്ളുന്നില്ല എന്നാണ് ട്രംപിന്റെ പരാതി. ഇതെല്ലാം അക്കമിട്ട് നിരത്തിക്കൊണ്ടാണ് യു.എസ് പ്രസിഡന്റ് ലോകാരോഗ്യ സംഘടനക്ക് കത്തയച്ചിരിക്കുന്നത്. എന്നാല്‍ കത്തിനോട് ഉടന്‍ പ്രതികരിക്കുന്നില്ലെന്നും ലോകാരോഗ്യ സഭയുടെ തിരക്കിലാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് പ്രതികരിച്ചു.
അതേസമയം സ്വന്തം ഉത്തരവാദിത്തം ശരിയാംവണ്ണം നിര്‍വ്വഹിക്കാന്‍ കഴിയാത്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, തന്റെ കഴിവുകേട് മറച്ചു വെക്കാനാണ് ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തുന്നത് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സ്വന്തം ദൌര്‍ബല്യം മറ്റാളുകളുടെ മേല്‍ പഴിചാരുന്ന പ്രവണത അവസാനിപ്പിച്ച് അന്താരാഷ്ട്ര സമൂഹത്തോട് സഹകരിക്കാനാണ് ഡോണാള്‍ഡ് ട്രംപ് തയ്യാറാകേണ്ടത് എന്നും ചൈന ആവശ്യപ്പെട്ടു.