LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രവാസി ജനസംഖ്യ കുറക്കാന്‍ കുവൈത്ത് നടപടി തുടങ്ങി

കുവൈറ്റ് സിറ്റി: കൊവിഡ്‌ -19 വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രവാസി തൊഴ്ലാളികളുടെ എണ്ണം കുറച്ച് സ്വദേശി - വിദേശി ജനസംഖ്യയില്‍ സംതുലനം വരുത്താന്‍ കുവൈത്ത് ഭരണകൂടം ശ്രമം തുടങ്ങി. ആദ്യ ഘട്ടത്തില്‍ അവിദഗ്ട തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ് ശ്രമം. ഇതിനായുള്ള പദ്ധതികള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. 

രാജ്യത്ത് നിലവില്‍ പതിനാലര ലക്ഷം കുവൈത്തികളും അതിന്റെ ഇരട്ടിയിലധികം പ്രവാസി സമൂഹവുമാണുള്ളത്. ഇത് കുറയ്ക്കണമെന്ന നിലപാട് നേരത്തെ തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.  കൊവിഡ്‌ -19 വ്യാപനം ഇതിന് ആക്കം കൂട്ടുകയാണുണ്ടായത്. രാജ്യത്ത് ഇത്രയധികം വിദേശികള്‍ തിങ്ങിത്താമാസിക്കുന്നത് പകര്‍ച്ച വ്യാധികള്‍ പെട്ടെന്ന് വ്യാപിക്കുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍. 

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് മുന്സിപ്പാലിറ്റിയടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശികളുടെ നിയമനം നിര്‍ത്തിവെക്കാന്‍ മന്ത്രിതലത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ ജോലി ചെയ്യുന്ന അവിദഗ്ദരായ ജീവനക്കാരെ എത്രയും വേഗം പിരിച്ചുവിടാനും നിര്‍ദ്ദേശമുണ്ട്. ഏറ്റവും പ്രബലമായ പ്രവാസി സമൂഹങ്ങളില്‍ നിന്ന് വെട്ടിക്കുറവ് വരുത്താനാണ് കുവൈത്ത്  ആദ്യഘട്ടത്തില്‍ ശ്രമിക്കുന്നത്. ഇത് മലയാളികളെയാണ് പ്രത്യക്ഷത്തില്‍ ബാധിക്കുക.


Contact the author

Web desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More