കൊവിഡ്-19 മൂലം ലോകത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,858 പേര് മരണപ്പെട്ടു. ഇന്നലെ 4,776 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 3,431ഉം 3,437 ഉം ആയിരുന്നു മരണനിരക്ക്. ഇക്കഴിഞ്ഞ ഒരാഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ചൊവ്വ, തിങ്കള്‍ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ മരണനിരക്കില്‍ വലിയ വര്‍ദ്ധനവാണ് ഇന്നും ഇന്നലെയുമായി സംഭവിച്ചത്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ലോകത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 3,29,768 ആയി. രോഗീ വര്‍ദ്ധനവിന്റെ തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ മരണനിരക്ക് കുറഞ്ഞതായി കാണാന്‍ കഴിയും. 45,802 പേര് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
രോഗികള്‍ 50.87 ലക്ഷം കവിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,01,527 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 95,317 പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രോഗീ വര്ദ്ധനാ നിരക്കില്‍ ഏകദേശം 10,000 ത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു വെങ്കിലും ഇന്നും ഇന്നലെയുമായി വീണ്ടും ഞായറിനു മുന്‍പുള്ള ദിവസങ്ങളിലെ നിരക്കിലേക്ക് മാറി മറിയുന്നതാണ് കാണുന്നത്.
ദിനംപ്രതി ഏകദേശം ലോകത്താകെ ഒരുലക്ഷത്തിനു തൊട്ടു മുകളിലും താഴെയുമായി പുതിയ രോഗികള്‍ ഉണ്ടാകുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഏറ്റവും പുതിയ കണക്കനുസരിച്ച് 50,87,859 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.