വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1388 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെ 1,552 പേരും ചൊവ്വാഴ്ച 1003 പേരും തിങ്കളാഴ്ച 865 പേരുമാണ് മരണപ്പെട്ടത്. അതായത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുറഞ്ഞു നിന്ന മരണനിരക്ക് ഞായറാഴ്ച്ചക്ക് മുന്‍പുള്ള നിരക്കിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഞായറാഴ്ച 1,606 പേരും ശനിയാഴ്ച 1,595 പേരും വെള്ളിയാഴ്ച 1,715 പേരുമാണ് മരണപ്പെട്ടത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 94,941 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 22,456 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15, 93,039 ആയി. ഇതില്‍ 3,70,812 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 28,758 ആയി. 3,64,249 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
10,747 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 152,096 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
3,512 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 85,901 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
53,009 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 5,060 പേര് മരണപ്പെട്ടു. ഫ്ലോറിഡ -2,096, മസ്സാച്ചുസെറ്റ്സ് 6,066, ലൂസിയാന -2,608, ഇല്ലിനോയിസ് -4,525 ജോര്‍ജ്ജിയ -1,697 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 19,822 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ഇതിനകം 1,036 പേരാണ് മരണപ്പെട്ടത്.