ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 363 പേര് മരണപ്പെട്ടു. ഇന്നലെ രാജ്യത്ത് 545 പേരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച 160 പേരും തിങ്കളാഴ്ച 170 പേരുമാണ് മരണപ്പെട്ടത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കുത്തനെ കുറഞ്ഞ് ആശ്വാസം പകര്‍ന്ന മരണനിരക്ക് കൂടിയ നിലയില്‍ ഉയര്‍ച്ചതാഴ്ച്ചകളിലൂടെ കടന്നുപോകുകയാണ്.
ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 മൂലം ബ്രിട്ടനില്‍ മരണപ്പെട്ടവരുടെ എണ്ണം 35,704 ആയി. കൊവിഡ്-19 മൂലം യൂറോപ്പില്‍ ഏറ്റവുമധികം മരണം നടന്ന രാജ്യമാണ് ബ്രിട്ടന്.
ബ്രിട്ടനില്‍ കഴിഞ്ഞ 4 ദിവസങ്ങളെ അപേക്ഷിച്ച് ഇന്നും ഇന്നലെയും രോഗീ വര്‍ദ്ധനവില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. മരണനിരക്ക് ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,48,293 പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.