ആഭ്യന്തര വിമാന സർവീസുകള് പുനരാരംഭിക്കാന്‍ എയർപോർട്ട് അതോറിറ്റി മാർഗരേഖ പുറത്തിറക്കി. വിമാന സർവീസുകകൾ തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മാർഗരേഖ പുറത്തിറിക്കിയത്. യാത്രക്ക് രണ്ട് മണിക്കൂർ മുമ്പ് യാത്രക്കാർ വിമാനത്താവളത്തിൽ എത്തണം, യാത്രക്കാരെ തെർമൽ സ്ക്രീനിംഗിന് വിധേയരാക്കണംമെന്ന് മാർഗരേഖയിലുണ്ട്.
യാത്രക്കാരെ വിമാനത്താവളങ്ങളിൽ എത്തിക്കുന്നത് പ്രത്യേക വാഹനം തയ്യാറാക്കണം. ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാറുകൾക്കായിരിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമെ യാത്രാ അനുമതി നൽകൂ. 14 വയസിന് താഴെ പ്രായമുള്ള യാത്രക്കാരൊഴികെ എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗൺ ലോഡ് ചെയ്യണം. ആപ്പ് ഡൗൺലോഡ് ചെയ്തെന്ന് വിമാനക്കമ്പനി അധികൃതരോ സിഐഎസ്എഫ് ഉദ്യോഗസ്ഥരോ പരിശോധിക്കണം. നാല് മണിക്കൂർ മുമ്പ് യാത്രക്കാരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കരുത്. വിമാനത്താവളങ്ങളിൽ എത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി കുറക്കാൻ സംസ്ഥാന സർക്കാർ ശ്രദ്ധിക്കണമെന്നും എയർപോർട്ട് അതോറിറ്റി പുറത്തിറക്കിയ മാർഗരേഖയിലുണ്ട്